ലാഹോർ ; പാകിസ്ഥാനിലെ ലാഹോർ വിമാനത്താവളത്തിൽ വൻ തീപിടുത്തം . എല്ലാ വിമാന സർവീസുകളും റദ്ദാക്കി. പാകിസ്ഥാൻ ആർമി വിമാനം ലാഹോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ ടയറിന് തീപിടിക്കുകയായിരുന്നു . തീ നിയന്ത്രണവിധേയമാക്കാൻ ഫയർ എഞ്ചിനുകൾ എത്തി. സംഭവത്തെ തുടർന്ന് റൺവേ താൽക്കാലികമായി അടച്ചിട്ടു. പാകിസ്ഥാൻ സൈന്യം നിയന്ത്രണം ഏറ്റെടുത്തു. അതേസമയം തീ പിടുത്തതിന്റെ കാരണം വ്യക്തമല്ലെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു.
ലാഹോറിലെ അല്ലാമ ഇഖ്ബാൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിലുണ്ടായ തീപിടുത്തത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിമാനത്താവള പരിസരത്ത് ഉണ്ടായിരുന്ന ആളുകൾ പുക കാരണം അസ്വസ്ഥരാകുന്നത് ഇതിൽ വ്യക്തമായി കാണാൻ കഴിയും. 32 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കറുത്ത പുക ഉയർന്നുവരുന്നത് കാണാം.
https://x.com/i/status/1916002970597986685
പ്രതികരിക്കാൻ ഇവിടെ എഴുതുക: