തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ജംഗ്ഷന്റെ വികസനം അടിയന്തരമായി നടപ്പിലാക്കണമെന്ന് ജനസദസിലെ പ്രധാന ആവശ്യം. കാലങ്ങളായുള്ള ആവശ്യമാണ് വട്ടിയൂര്‍ക്കാവിന്റെ വികസനം. രണ്ട് പ്രധാന റോഡുകള്‍ ചേരുന്ന ഭാഗം കുപ്പിക്കഴുത്തു പോലെയാണ്. ഗതാഗതക്കുരുക്കും രൂക്ഷമാണ്. വികസനത്തിനായി ഉദ്ഘാടനം നടത്തി മടങ്ങിയെങ്കിലും നടപടികള്‍ വേഗത്തിലാകുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നു.
ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് വട്ടിയൂര്‍ക്കാവില്‍ നടന്ന ജനസദസിലാണ് പ്രധാന ആവശ്യമായി ജംഗ്ഷന്റെ വികസനം നാട്ടുകാര്‍ ഉന്നയിച്ചത്. ഫുട്പാത്തുകളുടെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. തെരുവുനായ്ക്കളെകൊണ്ട് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. അതിനാല്‍ അടിയന്തര നടപടി സ്വീകരിക്കണം. ഉറവിട മാലിന്യ സംസ്കരണത്തിന് സെന്‍ട്രലൈസിഡ് മാതൃക നടപ്പിലാക്കണം. റോഡുകളില്‍ മാലിന്യം വലിച്ചെറിയുന്ന പ്രവണത കൂടുതലാണെന്നും പരാതി ഉയര്‍ന്നു. നഗരാസൂത്രണ വിദഗ്ദ്ധന് അനില്‍കുമാര്‍ പണ്ടാല ജനസദസ്സ് ഉദ്ഘാടനം ചെയ്തു. പിടിപി നഗര്‍ കൗണ്‍സിലര്‍ അഡ്വ. വി. ജി. ഗിരി അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: