Kerala

നഗ്നയാക്കി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; യുവതിയുടെ പരാതിയില്‍ കൗമാരക്കാരന്‍ അറസ്റ്റില്‍

സുഹൃത്തായ കൗമാരക്കാരനൊപ്പം ദേശീയ പാതയോടു ചേര്‍ന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ യുവതി എത്തി

Published by

കോഴിക്കോട്: നഗ്നയാക്കി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന യുവതിയുടെ പരാതിയില്‍ കൗമരക്കാന്‍ അറസ്റ്റില്‍.വയനാട് സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് നടപടി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിലാണ് യുവതി പരാതി നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്നാണ് യുവതി പറയുന്നത്. സുഹൃത്തായ കൗമാരക്കാരനൊപ്പം ദേശീയ പാതയോടു ചേര്‍ന്ന ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ യുവതി എത്തി. പിന്നീട് കൗമാരക്കാരന്റെ സുഹൃത്തുക്കളായ രണ്ട് പേര്‍ കൂടി ഇവിടെ എത്തി. ഭക്ഷണം കഴിച്ച ശേഷം നാലു പേരും കൂടി കുന്ദമംഗലത്തുള്ള ഒരു വീട്ടില്‍ എത്തി.

ഇവിടെ വച്ചാണ് കൗമാരക്കാരന്‍ വിവസ്ത്രയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണം നടത്തിയ പൊലീസ് യുവതിയുടെ സുഹൃത്തായ കൗമാരക്കാരനെ അറസ്റ്റ് ചെയ്തു. കൗമാരക്കാരനെ പിന്നീട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കിയതായി മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by