ന്യൂദല്‍ഹി: 2023 ല്‍ ഇന്ത്യന്‍ നിരത്തുകളില്‍ 172,000 ല്‍ അധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി അനൗദ്യോഗിക കണക്ക്. പ്രതിദിനം ശരാശരി 474 മരണങ്ങള്‍ നടക്കുന്നു. അതായത് ഓരോ മൂന്ന് മിനിറ്റിലും ഒരാള്‍ വീതം. റോഡപകടങ്ങള്‍ ഇന്ത്യയുടെ വാര്‍ഷിക ജിഡിപിയുടെ 3% നഷ്ടപ്പെടുത്തുന്നുവെന്നും നിരീക്ഷണമുണ്ട്.
ഡ്രൈവിംഗിലെ അച്ചടക്കമില്ലായ്മയും അമിത വേഗതയാണ് അപകടങ്ങളുടെ പ്രധാന കാരണം. ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍ 54,000 പേരും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ 16,000 പേരും മരിച്ചു. 12,000 മരണങ്ങള്‍ക്ക് കാരണമായത് അമിതഭാരമാണ്.
റോഡിലുള്ള മിക്കവാറും വാഹനങ്ങള്‍ പഴയതും സീറ്റ് ബെല്‍റ്റുകളോ എയര്‍ബാഗുകളോ പോലുള്ള അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളില്ലാത്തവയുമാണ്. റോഡു നിയമങ്ങള്‍ പാലിക്കുന്നത് കുറച്ചിലായി കാണുന്നവരാണ് പൊതുവെ ഡ്രൈവര്‍മാരെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മല്‍സര ഓട്ടമാണ് മറ്റൊരു വില്ലന്‍. ഫുട്പാത്തുകള്‍ കയ്യേറിയുള്ള കച്ചവടം കാല്‍നടയാത്രക്കാരെ തിരക്കേറിയ റോഡുകളിലേക്ക് തള്ളിവിടുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: