വയനാട് : വിടപറഞ്ഞ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പ്പാപ്പയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുന്ന ശനിയാഴ്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന . ബിജെപിയുവികസിത കേരളം കണ്‍വന്‍ഷന്റെ വയനാട് ജില്ലയിലെ പരിപാടികള്‍ റദ്ദാക്കിടെ ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍പ്പാപ്പയുടെ അന്ത്യശുഷ്രൂഷ ചടങ്ങുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
വിശ്വാസികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായാണ് സംപ്രേക്ഷണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ വിവിധ ദേവാലയങ്ങളിലും മറ്റും അന്ത്യശുഷ്രൂഷ ചടങ്ങുകളുടെ പ്രാര്‍ത്ഥനകളില്‍ സംബന്ധിക്കും.
സംസ്കാര കര്‍മങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും. പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു, കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: