ന്യൂഡൽഹി: സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചാൽ ഇന്ത്യ ഈ വെള്ളം എവിടെ സംഭരിക്കും എന്ന ചോദ്യവുമായി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി .
ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ എന്ത് തീരുമാനമെടുത്താലും തങ്ങൾ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അസദുദ്ദീൻ ആശങ്ക പങ്കുവെച്ചത്. പഹൽഗാം ആക്രമണത്തോട് ശക്തമായി പ്രതികരിക്കാൻ അന്താരാഷ്‌ട്ര നിയമം ഇന്ത്യക്ക് അവകാശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്‌ക്കുന്നത് വളരെ നല്ല കാര്യമാണ്. ഇതൊരു രാഷ്‌ട്രീയ പ്രശ്നമല്ല. കേന്ദ്രസർക്കാർ എന്ത് തീരുമാനമെടുത്താലും പിന്തുണയ്‌ക്കും. തീവ്രവാദ ഗ്രൂപ്പുകൾക്ക് അഭയം നൽകുന്ന രാജ്യത്തിനെതിരെ കേന്ദ്രസർക്കാരിന് നടപടിയെടുക്കാം. സ്വയരക്ഷയ്‌ക്കായി പാക്കിസ്ഥാനെതിരെ വ്യോമ, നാവിക ഉപരോധം ഏർപ്പെടുത്താനും ആയുധങ്ങൾ നൽകുന്നത് അവസാനിപ്പിക്കാനും അന്താരാഷ്‌ട്ര നിയമം അനുവദിക്കുന്നു.
മതം ചോദിച്ച് വിനോദസഞ്ചാരികളെ വെടിവെച്ച് കൊന്ന് ആഴത്തിൽ വേരൂന്നിയ വർഗീയതയാണ് ഭീകരർ ലക്ഷ്യമിടുന്നതെന്നും ഒവൈസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: