ന്യൂദല്‍ഹി: യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും കുടുംബവും ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ വാഷിംഗ്ടണിലേക്ക് മടങ്ങി. ‘സമൃദ്ധവും സമാധാനപരവുമായ’ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനായി ഇന്ത്യയും യുഎസും ഒരുമിച്ച് വിജയകരമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ വാന്‍സ് ജയ്പൂരില്‍ ഒരു പരിപാടിയില്‍ പറഞ്ഞു. ഇരു രാജ്യങ്ങളും ഒരു ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യുന്നതില്‍ പുരോഗതി കൈവരിച്ചതായി അദ്ദേഹം വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് വാന്‍സും ഭാര്യ ഉഷ വാന്‍സും കുട്ടികളും ഡല്‍ഹിയില്‍ നിന്ന് ജയ്പൂരിലെത്തിയത്. ആംബര്‍ കോട്ട സന്ദര്‍ശിക്കുകയും ഒരു പരിപാടിയില്‍ പ്രസംഗിക്കുകയും ചെയ്തു.
ഇന്ത്യയിലെത്തിയ വാന്‍സ് ആദ്യം സന്ദര്‍ശിച്ചത് ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രമാണ്. അന്നുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വസതിയിലെത്തി കാണുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: