പാലക്കാട് : പശുവിനെ തട്ടിക്കൊണ്ട് പോയി കയ്യും കാലും മുറിച്ചെടുത്ത കേസില്‍ പ്രതി പിടിയില്‍.തെങ്കര മെഴുകപാറ സ്വദേശി ശിവശങ്കരനെയാണ് പൊലീസ് പിടികൂടിയത്.
ഒരുമാസം മുന്‍പ് ആയിരുന്നു സംഭവം.പശുവിനെ കൊന്ന് കയ്യും കാലും മുറിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു.
രാത്രിയില്‍ തൊഴുത്തില്‍ നിന്ന് മോഷ്ടിച്ച പശുവിനെ അവിടെ വച്ച് തന്നെ കൊന്ന് ഇറച്ചി കൊണ്ട് പോയതാണെന്നാണ് കണ്ടെത്തിയത്.മറ്റ് ശരീരാവശിഷ്ടങ്ങള്‍ കാട്ടില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: