Education

സോഷ്യല്‍ മീഡിയ ഉള്ളടക്കം തയ്യാറാക്കാന്‍ പഠിച്ചാലോ?, ഓണ്‍ലൈന്‍ എ.ഐ കോഴ്സില്‍ ആര്‍ക്കും ചേരാം

Published by

തിരുവനന്തപുരം: നിത്യജീവിതത്തില്‍ എ.ഐ ടൂളുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധാരണക്കാരെ പര്യാപ്തമാക്കുന്ന തരത്തില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ പരിശീലന പദ്ധതിയുടെ മൂന്നാം ബാച്ച് മെയ് 10 ന് ആരംഭിക്കും. നാലാഴ്ച ദൈര്‍ഘ്യമുള്ള ‘എ.ഐ. എസന്‍ഷ്യല്‍സ് ‘ എന്ന ഓണ്‍ലൈന്‍ കോഴ്സിലേക്ക് മെയ് 3 വരെ അപേക്ഷിക്കാം.
www.kite.kerala.gov.in വെബ്സൈറ്റിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജി.എസ്.ടി ഉള്‍പ്പെടെ 2,360 രൂപയാണ് ഫീസ്. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പഠനവിഭവങ്ങളും നല്‍കും. ആദ്യം രജിസ്റ്റര്‍ 2,500 പേര്‍ക്കായിരിക്കും പ്രവേശനം. കോഴ്സിന്റെ ഭാഗമായി വീഡിയോ ക്ലാസുകള്‍ക്കും റിസോഴ്സുകള്‍ക്കും പുറമെ എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ കോണ്‍ടാക്ട് ക്ലാസ് ഉണ്ടായിരിക്കും.
ഓഫീസ് ആവശ്യങ്ങള്‍ ഉള്‍പ്പെടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് എ.ഐ. ടൂളുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം, സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കം തയ്യാറാക്കല്‍, കല-സംഗീത-സാഹിത്യ മേഖലകളില്‍ പ്രയോജനപ്പെടുത്താവുന്ന ടൂളുകള്‍, പ്രോംപ്റ്റ് എന്‍ജിനിയറിങ്, റെസ്പോണ്‍സിബിള്‍ എ.ഐ. എന്നിങ്ങനെയുള്ള മേഖലകളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ആളുകള്‍ക്കും പ്രയോജനപ്പെടുന്ന വിധത്തിലാണ് കോഴ്സിന്റെ രൂപകല്പന. 30 പഠിതാക്കള്‍ക്ക് ഒരു മെന്റര്‍ എന്ന തരത്തിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by