മധുബാനി: പഹൽഗാമിൽ ആക്രമണം നടത്തിയ എല്ലാ ഭീകരരെയും അവരെ പിന്തുണയ്‌ക്കുന്നവരെയും തിരിച്ചറിഞ്ഞതായും അവരെ ശിക്ഷിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദം ശിക്ഷിക്കപ്പെടാതെ പോകില്ല. നീതി ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ബീഹാറിലെ മധുബാനിയിൽ പൊതുയോഗത്തിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
ഇത് നിരായുധരായ വിനോദസഞ്ചാരികൾക്ക് നേരെയുള്ള ആക്രമണമല്ല, മറിച്ച് രാജ്യത്തിന്റെ ആത്മാവിനു നേരെയുള്ള ആക്രമണമായിരുന്നു. ഈ സംഭവത്തിന് ശേഷം രാജ്യം ദുഃഖത്തിലും വേദനയിലുമാണ്. ഇരകളുടെ കുടുംബങ്ങൾക്കൊപ്പം ഞങ്ങൾ നിലകൊള്ളുന്നു. ഈ ആക്രമണത്തിന് ഉത്തരവാദികളായവർക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമുള്ള ശിക്ഷ ലഭിക്കുമെന്ന് ഞാൻ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു.” – പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ബീഹാറിന്റെ മണ്ണിൽ നിന്ന് ഞാൻ ലോകത്തോട് പറയുന്നു – ഇന്ത്യ എല്ലാ തീവ്രവാദികളെയും അവരെ പിന്തുണയ്‌ക്കുന്നവരെയും തിരിച്ചറിയുകയും പിന്തുടരുകയും ശിക്ഷിക്കുകയും ചെയ്യും. ഭൂമിയുടെ അറ്റം വരെ നമ്മൾ അവരെ പിന്തുടരും. ഇന്ത്യയുടെ ആത്മാവ് തീവ്രവാദത്താൽ ഒരിക്കലും തകർക്കപ്പെടില്ല. തീവ്രവാദം ശിക്ഷിക്കപ്പെടാതെ പോകില്ല, നീതി ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. മുഴുവൻ രാഷ്‌ട്രവും ഈ ദൃഢനിശ്ചയത്തിൽ ഉറച്ചുനിൽക്കുന്നു. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും നമ്മോടൊപ്പമുണ്ട്. ഈ സമയത്ത് നമ്മോടൊപ്പം നിന്ന വിവിധ രാജ്യങ്ങളിലെ ജനങ്ങൾക്കും അവരുടെ നേതാക്കൾക്കും ഞാൻ നന്ദി പറയുന്നു.
മധുബാനിയിലെ ജഞ്ജർപൂരിലെ ബിദേശ്വര് സ്ഥാനിൽ ദേശീയ പഞ്ചായത്തിരാജ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കേൾക്കാൻ ആയിരങ്ങളാണ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: