ആലുവ: കൊച്ചിയില്‍ കോഴിയിറച്ചി മാലിന്യവുമായി സഞ്ചരിച്ച വാഹനത്തില്‍ നിന്നും അവശിഷ്ടങ്ങള്‍ കിലോമീറ്ററോളം റോഡിലേക്ക് വീണു. ദേശീയപാതയിലൂടെ കോഴിയിറച്ചി അവശിഷ്ടവുമായി സഞ്ചരിച്ച വാഹനത്തിന്റെ പിന്നിലെ വാതില്‍ തുറന്നു പോയതിനെ തുടര്‍ന്നാണ് നടുറോഡിലേക്ക് മാലിന്യം വീണത്.
ആലുവ മാതാ തിയേറ്റര്‍ മുതലാണ് വാഹനത്തില്‍ നിന്നും മാലിന്യങ്ങള്‍ റോഡിലേക്ക് വീഴുന്നത് ആളുകളുടെ ശ്രദ്ധയില്‍ പെട്ടത്. നാട്ടുകാര്‍ വാഹനത്തെ പിന്തുടര്‍ന്നു. കമ്പനിപ്പടിയില്‍ നിന്നും ഇടറോഡ് വഴി വാഹനം കടന്നപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി. നാട്ടുകാര്‍ വാഹനം തടഞ്ഞപ്പോഴാണ് ലോറിയിലുണ്ടായിരുന്നവര്‍ സംഭവം മനസിലാക്കിയത്.
എടയാറിലേക്ക് മാലിന്യം കൊണ്ടു പോകുകയായിരുന്നു വാഹനം.മാലിന്യങ്ങള്‍ അലക്ഷ്യമായി കൊണ്ടു പോയതില്‍ ലോറിക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: