കൊച്ചി: കശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടപ്പളളി സ്വദേശി എന്‍ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. വിമാനത്താവളത്തില്‍ മന്ത്രി പ്രസാദ്,കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍
സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. വിമാനത്താവളത്തില്‍ ആദരാഞ്ജലികള്‍ക്ക് ശേഷം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടു പോയി.
രണ്ട് ദിവസം കഴിഞ്ഞ് അമേരിക്കയിലുള്ള സഹോദരന്‍ എത്തിയതിന് ശേഷമായിരിക്കും സംസ്‌കാരം. മുംബയ് വഴിയാണ് മൃതദേഹം കൊച്ചിയിലെത്തിച്ചത്. മഹാരാഷ്‌ട്ര സ്വദേശികളായ അതുല്‍ മേനെ, ഹേമന്ത് ജോഷി, സഞ്ജയ് ലേലെ എന്നിവരുടെ മൃതദേഹം ഡോംബിവിലിയിലും എത്തിച്ചു.കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്നലെയാണ് ഇവര്‍ നാലുപേരും കൊല്ലപ്പെട്ടത്
അതിനിടെ ,പഹല്‍ ഗാം ഭീകരാക്രമണത്തില്‍ 250 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് തെക്കന്‍ കശ്മീര്‍ മേഖലയില്‍ ഉള്ളവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുളളത്. നേരത്തെ കേസില്‍ ഉള്‍പെട്ട 1500 പേരെ ഇതിനോടകം ചോദ്യം ചെയ്‌തെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: