തിരുവനന്തപുരം: പി വി അന്‍വര്‍ യുഡിഎഫിന്‌റെ ഭാഗമാകും. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇക്കാര്യങ്ങള്‍ അന്‍വറുമായി വിശദമായി സംസാരിച്ചുവെന്നും അദ്ദേഹം മുന്നോട്ടുവച്ച ചില നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസിലും യുഡിഎഫിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി.
യു.ഡി. എഫിന് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് അന്‍വറും പറഞ്ഞിട്ടുണ്ട്. എല്ലാ യുഡിഎഫ് ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷം മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്ന് സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസും യുഡിഎഫും പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് അന്‍വര്‍ പിന്തുണ നല്‍കും. 9 വര്‍ഷം നിലമ്പൂരില്‍ എം എല്‍ എ ആയിരുന്ന അന്‍വറിന്റെ പിന്തുണ യു ഡി എഫിന് ഗുണം ചെയ്യുമെന്നാണ് സതീശന്‌റെ അവകാശവാദം.
















