കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത്തിനെ ചോദ്യം ചെയ്യാനായി വിജയകുമാറിന്റെ മകന്‍ ഗൗതമിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലത്തി. ഗൗതമിന്‌റെ മരണവുമായി എന്തെങ്കിലും ബന്ധം ഇരട്ടക്കൊലപാതകത്തിനുണ്ടോ എന്നതാണ് സിബിഐ അന്വേഷിക്കുന്നത്. അതേസമയം പ്രതി ഉപേക്ഷിച്ച ഹാര്‍ഡ് ഡിസ്‌ക് വീടിന് സമീപത്തെ കൈതോട്ടില്‍ നിന്ന് കണ്ടെത്തി.
തിരുവാതുക്കലില്‍ വ്യവസായി വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയതിനു പിന്നില്‍ മുന്‍ വൈരാഗ്യം തന്നെയെന്ന് നിലപാടിലാണ് കേരളാ പൊലീസ്.
പ്രതിക്ക് പുറമെ പ്രതിയുടെ സഹോദരന്‍, മുന്‍ കേസില്‍ പ്രതിയെ ജാമ്യത്തില്‍ ഇറക്കിയ രണ്ട് സ്ത്രീകള്‍ എന്നിവര്‍ പൊലീസിന്‌റെ കരുതല്‍ തടങ്കലിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: