ന്യൂഡൽഹി ; പഹൽഹാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേന ഉദ്യോഗസ്ഥൻ വിനയ് നർവാലിന് രാജ്യം ആദരാഞ്ജലി അർപ്പിച്ചു. നിറമിഴികളോടെയാണ് ഭാര്യ ഹിമാൻഷി വിനയ്ക്ക് അന്ത്യസല്യൂട്ട് നൽകിയത്. ഉന്നത നാവികസേനാ ഉദ്യോഗസ്ഥർ ഡൽഹി വിമാനത്താവളത്തിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
ഉള്ളുലയ്ക്കുന്ന കാഴ്ച്ചകൾക്കാണ് പലരും സാക്ഷിയാകുന്നത് . നെഞ്ച് പൊട്ടി വിലപിച്ച ഹിമാൻഷിയെ ബന്ധുക്കൾ ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു. ഒടുവിൽ സല്യൂട്ട് നൽകി ജയ് ഹിന്ദ് വിളിച്ച ഹിമാൻഷി തന്റെ മനസിൽ എന്നും വിനയ് ജീവിക്കുമെന്നും വിളിച്ച് പറയുന്നുണ്ടായിരുന്നു.
വിനയുടെ മൃതദേഹത്തിനരികെ ഇരിക്കുന്ന ഹിമാൻഷിയുടെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ മാസം 16 നായിരുന്നു ഇരുവരുടെയും വിവാഹം . കൊച്ചിയിൽ നാവികസേനാ ഉദ്യോഗസ്ഥനായിരുന്നു വിനയ്.
https://x.com/i/status/1914986768111194479
പ്രതികരിക്കാൻ ഇവിടെ എഴുതുക: