Kerala

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ കേരളത്തെ പ്രതിനിധീകരിക്കും

ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സ് മാതൃകയില്‍ കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സിനെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തും

Published by

തിരുവനന്തപുരം:ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സ് മാതൃകയില്‍ കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സിനെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തും. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഷാജി പി ചാലിയെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേസുകള്‍ നടത്താനുള്ള സീനിയര്‍ അഭിഭാഷകരുടെ പാനലില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി.

ഹൈക്കോടതിയില്‍ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി (ഇറിഗേഷന്‍) അഡ്വ.ഡേവിസ് പി ഐയെ നിയമിക്കും. കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (കെ – റെറ)യില്‍ മെമ്പറായി എ മുഹമ്മദ് ഷബീറിനെ നിയമിക്കും. വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട്‌സ് പ്രൊസസിംഗ് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗമായി സജി ജോണിനെ നിയമിക്കാനും തീരുമാനമായി.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by