India

പഹൽഗാം ഭീകരാക്രമണത്തിൽ ആഹ്ലാദ പ്രകടനം ; ജാർഖണ്ഡ് സ്വദേശി മുഹമ്മദ് നൗഷാദ് അറസ്റ്റിൽ

Published by

റാഞ്ചി: ജമ്മു കശ്മീരിൽ നടന്ന പഹൽഗാം ആക്രമണത്തിന് ശേഷം തീവ്രവാദ സംഘടനകളെ പിന്തുണച്ച് വിവാദ പരാമർശങ്ങളും, സന്തോഷവും പങ്ക് വച്ച 31 കാരൻ അറസ്റ്റിൽ . ജാർഖണ്ഡ് ബാലിദിഹ് മില്ലത്ത് നഗർ നിവാസിയായ മുഹമ്മദ് നൗഷാദാണ് പിടിയിലായത്.

“താങ്ക് യു പാകിസ്ഥാൻ”, “താങ്ക് യു ലഷ്‌കർ-ഇ-തൊയ്ബ” തുടങ്ങിയ വാക്യങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതായാണ് റിപ്പോർട്ട്. പിന്നാലെ നാട്ടുകാർ ഒന്നടങ്കം ഇയാൾക്കെതിരെ രംഗത്തെത്തി.

“പ്രതി ഷെയർ ചെയ്ത അപകീർത്തികരമായ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. നൗഷാദിന്റെ ഉദ്ദേശം കണ്ടെത്തണം , മറ്റ് ബന്ധങ്ങൾ ഉണ്ടോയെന്നും അന്വേഷിക്കും .അതിനായി നൗഷാദിനെ കൂടുതൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.”ബാലിദിഹ് പോലീസ് സ്‌റ്റേഷൻ ഇൻ ചാർജ് നവീൻ സിംഗ് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ “ഇസ്ലാമിക അഭിഭാഷകനും ധീര വാഗ്മിയും” എന്ന് സ്വയം വിശേഷിപ്പിക്കുന്ന നൗഷാദ് ഓൺലൈനിൽ പലപ്പോഴും ഇന്ത്യാ വിരുദ്ധ പോസ്റ്റുകൾ പങ്ക് വയ്‌ക്കാറുണ്ട് .ദുരന്തസമയത്ത് തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്ന വിധത്തിൽ പ്രത്യക്ഷപ്പെട്ട പ്രകോപനപരമായ പോസ്റ്റുകൾക്കെതിരെ വർദ്ധിച്ചുവരുന്ന പൊതുജന രോഷം കണക്കിലെടുത്താണ് പോലീസ് നടപടി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by