അരൂര്‍: തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ജനകീയമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഒരുക്കിയ കെ. സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ കാരണം പഞ്ചയത്തുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു.
മാര്‍ച്ച് 31 കഴിഞ്ഞ് ഏപ്രില്‍ ഒന്നു മുതല്‍ പത്ത് വരെ സേഫ്റ്റ് വെയര്‍ അപ്‌ഡേഷന് വേണ്ടി നിക്കി വച്ചിരുന്നു. പത്ത് ദിവസം അരൂര്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചിരുന്നു. പഞ്ചായത്ത് ജീവനക്കാര്‍ക്ക് കുറച്ചു പേര്‍ക്ക് കെ. സ്മാര്‍ട്ടിനെക്കുറിച്ച് പരിശീലനം ലഭിച്ചുവെങ്കിലും പല കാര്യങ്ങളിലും അവര്‍ക്ക് സംശയം നീങ്ങുന്നില്ല. പുതിയ സംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കാനായി പ്രത്യേക സംവിധാനം ഒരുക്കേണ്ടതാണെങ്കിലും അത് ഉണ്ടായട്ടില്ല.
വിഷമഘട്ടങ്ങളില്‍ സമീപ പഞ്ചായത്തുകളിലേക്ക് വിളിച്ച് ആശയവിനിമയം നടത്തുന്നുണ്ടെങ്കിലും ചില സമയങ്ങളില്‍ അവരും കൈകഴുകുകയാണ്. കെ സ്മാര്‍ട്ട് പുതിയതായി സര്‍ക്കാര്‍ ഇറക്കിയതാണെങ്കിലും അതിന് ന്യൂനതകളുണ്ട്. അത് മനസ്സിലാക്കി കൃത്യത വരുത്താന്‍ പരിചയ സമ്പന്നര്‍ ആവശ്യമാണ്. പല അത്യാവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ നല്‍കാന്‍ എത്തിയവര്‍ പോലും സങ്കേതിക കാരണങ്ങളാല്‍ തിരിച്ചു പോരുകയാണ്. ദിവസവും നൂറു കണക്കിന് അപേക്ഷകള്‍ ഇവിടെ എത്താറുണ്ട്. അത് പരിഹരിക്കാന്‍ സാധിക്കുന്നില്ല.
സാക്ഷരതാമിഷന്റെ പ്രവര്‍ത്തകരുടെ സേവനം കുറച്ചു ദിവസം ലഭിച്ചുവെങ്കിലും ലാപ്‌ടോപ്പിന്റെ അഭാവം മൂലം പ്രവര്‍ത്തനം മന്ദീഭവിച്ചു. കെ സ്മാര്‍ട്ടിന്റെ പ്രവര്‍ത്തനം ഉപഭോക്താക്കള്‍ക്ക് സ്വന്തമായി ചെയ്യാമെന്നതാണ് പ്രത്യേകത. അത് പറഞ്ഞു മനസ്സിലാക്കാന്‍ പൊതുജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കേണ്ടിവരും. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത പ്രായമായവര്‍ക്ക് പഞ്ചായത്തില്‍ വന്നാല്‍ മാത്രമേ കാര്യങ്ങള്‍ സാധിക്കുകയുള്ളു. ഇതോടെ പഞ്ചായത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. ജീവനക്കാരെ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. കെ സ്മാട്ട് സോഫ്റ്റ് വെയറിനെ കുറിച്ച് പഠിച്ചു കഴിഞ്ഞാല്‍ സേവനം വിരല്‍തുമ്പില്‍ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. അതിന് മാസങ്ങള്‍ തന്നെ എടുക്കുമെ ന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. അതുവരെ പകരം സംവിധാനം ഒരുക്കിയില്ലെങ്കില്‍ വലിയ പ്രതിസന്ധി ജനങ്ങള്‍ക്ക് നേരിടേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: