തിരുമല: തെരുവ് നായ് ശല്യം ഒഴിവാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി വലിയവിള വാര്‍ഡിലെ പുലിയനംപുറം നിവാസികള്‍. പരാതി പറഞ്ഞു മടുത്തു. പ്രദേശവാസിയായ ഒരു വീട്ടുകാര്‍ ആണ് മുപ്പതോളം തെരുവ് നായ്‌ക്കളെ കെട്ടിയിടാതെ ആഹാരം കൊടുത്ത് വളര്‍ത്തുന്നത്. ഇതുകാരണം ആ പ്രദേശത്ത് കൂടി ഒരാള്‍ക്ക് പോലും നടക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. നടപടിയുണ്ടാവണമെന്നും വലിയവിള വാര്‍ഡ് ജനസദസ്.
മാലിന്യം കൂടുന്നതും വലിച്ചെറിയുന്നതും ഇവിടെ നിത്യ സംഭവമാണ്. നഗരത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഈ പ്രദേശത്ത് ഡ്രൈനേജ് സംവിധാനം ഇല്ലാത്തതിനാല്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും തുടങ്ങി കരുമണ്‍കുളം തോടിലൂടെ വിസര്‍ജ്യങ്ങള്‍ ഉള്‍പ്പെടെ മാലിന്യങ്ങള്‍ ഒഴുകി കുണ്ടമണ്‍കടവില്‍ വന്ന് ചേരുന്നതോടെ ഇവിടെ ജലം മലിനമാകുന്നു. ദിനം പ്രതി ബലിതര്‍പ്പണത്തിനെത്തുന്ന കുണ്ടമണ്‍കടവ് ഭാഗം ദേവീ ക്ഷേത്രത്തിലെ ബലികടവും റോഡ് നവീകരണം നടത്തണം.
വലിയവിള എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന ജനസദസ് സഹകാര്‍ഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. വലിയവിള വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്.ദേവിമ അധ്യക്ഷയായി ശ്രീകുമാര്‍ സാജന്‍കുമാര്‍, വിജയ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: