കൊല്ലം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടാനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്ന തീരുമാനത്തിനായി കേന്ദ്ര അന്വേഷണ ഏജന്‍സികളെ സമീപിച്ച് സര്‍ക്കാര്‍. പാലക്കാട്, തൃശൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നു വന്ന അപേക്ഷകളാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നിലേക്ക് അയച്ചത്.
പാലക്കാട്, തൃശൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നുള്ള അപേക്ഷകളിലെ നാട്ടാനകളെ കുറിച്ചുള്ള വിവരങ്ങള്‍ ശരിയാണോ എന്നാണ് പരിശോധിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും നാട്ടാനകളുടെ അനധികൃത കൈമാറ്റം നടന്നെന്ന കണ്ടെത്തലില്‍ സിബിഐയും, കള്ളപ്പണം ഇതിനായി ഉപയോഗിച്ചുവെന്ന കണ്ടെത്തലില്‍ എന്‍ഐഎ ടീമും നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനാലാണ് പുതിയ അപേക്ഷകളില്‍ വ്യക്തത തേടി സംസ്ഥാന വനംവകുപ്പ് കേന്ദ്രത്തെ സമീപിച്ചത്. മാവേലിക്കര വസൂരിമാല ഭഗവതിക്ഷേത്രം ത്രിപുരയില്‍ നിന്ന് ആനയെ എത്തിക്കാന്‍ അപേക്ഷ നല്‍കിയിട്ടും സംസ്ഥാന വനംവകുപ്പ് അനുമതി നല്‍കുന്നില്ലെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഒരു മാസത്തിനകം അപേക്ഷയില്‍ തീരുമാനമുണ്ടാകണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കുകയായിരുന്നു. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്താനാണ് കേന്ദ്രത്തെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: