മുംബൈ: ബ്രാഹ്മണ സമൂഹത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിവാദ പരാമര്‍ശം നടത്തിയ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അനുരാഗ് കശ്യപ് പരസ്യമായി മാപ്പ് പറഞ്ഞു.
കമന്റ് വിവാദമായതിന് പിന്നാലെ രൂക്ഷവിമര്‍ശനങ്ങളും പ്രതിഷേധങ്ങളും കനത്തതോടെയാണ് വീണ്ടും മാപ്പുമായി സംവിധായകന്‍ രംഗത്തെത്തിയത്. സംവിധായകനെതിരെ ജയ്‌പൂരിലെ ബജാജ് നഗര്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് വിഷയത്തില്‍ രണ്ടാമതും പരസ്യമായി മാപ്പ് പറഞ്ഞത്.
ഇന്‍സ്റ്റഗ്രാമില്‍ ഹിന്ദിയിലാണ് അനുരാഗ് കശ്യപ് പുതിയ ക്ഷമാപണം നടത്തിയത്. കോപത്തില്‍ സംയമനം നഷ്ടപ്പെട്ടതായും താന്‍ വളരെക്കാലമായി ബഹുമാനിക്കുന്ന ഒരു സമൂഹത്തിന്റെ അഭിമാനം വ്രണപ്പെടുത്തുന്ന അനുചിതമായ ഭാഷ ഉപയോഗിച്ചതായും അദ്ദേഹം തന്റെ പോസ്റ്റില്‍ സമ്മതിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഫൂലെ എന്ന സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ കശ്യപ് പോസ്റ്റ് ഇട്ടിരുന്നു.
ഇതിന് താഴെ വന്നൊരു കമന്റിന് ബ്രാഹ്മണന്മാരുടെ മേല്‍ ഞാന്‍ മൂത്രമൊഴിക്കും എന്നായിരുന്നു അനുരാഗിന്റെ മറുപടി. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.
















