തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി അണ്ണന്‍ സിജിത്തിന്റെ പരോള്‍ കാലാവധി നീട്ടി. നേരത്തെ ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന 30ദിവസത്തെ അടിയന്തര പരോള്‍ ഡിജിപി നല്‍കിയിരുന്നു.
പരോള്‍ 15 ദിവസം കൂടി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് അണ്ണന്‍ സിജിത്ത് മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നല്‍കിയിരുന്നു. കേസിലെ മുഖ്യപ്രതി കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരത്തേ പരോള്‍ അനുവദിച്ചിരുന്നു.
കേസിലെ പ്രതിയായ കെ.സി. രാമചന്ദ്രന് 1308 ദിവസത്തെ പരോള്‍ കിട്ടിയിരുന്നു.അണ്ണന്‍ സിജിത്തിന് 1305 ദിവസത്തെ പരോളും ട്രൗസര്‍ മനോജിന് 1295 ദിവസത്തെ പരോളും ടി.കെ.രജീഷിന് 1167 ദിവസത്തെ പരോളും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: