കൊല്ലം:നാടോടി സ്ത്രീ തട്ടിയെടുത്ത മൂന്ന് വയസുകാരിയെ കണ്ടെത്തി. നാടോടി സ്ത്രീയെയും തട്ടിക്കൊണ്ടുപോയ നാലു വയസുകാരിയെയും പന്തളത്ത് നിന്നാണ് കണ്ടെത്തിയത്.
നിലവില്‍ നാടോടി സ്ത്രീയും കുട്ടിയും പന്തളം പൊലീസ് സ്റ്റേഷനിലാണുളളത്. പത്തനാപുരം കുന്നിക്കോട് സ്വദേശിയാണ് നാലുവയസുകാരി.
മാനസിക വെല്ലുവിളി നേരിടുന്ന അമ്മ പെണ്‍കുട്ടിയുമായി കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു. കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് അമ്മയുടെ പക്കല്‍ നിന്നും കുട്ടിയെ നാടോടി സ്ത്രീ തട്ടിയെടുത്ത് കടന്നത്.
കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്ക് സംശയം തോന്നിയതാണ് കുട്ടിയെ തിരികെ കിട്ടുന്നതിലേക്ക് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: