വാഷിങ്ടണ്‍: ഹൂതി വിമതര്‍ക്കെതിരായ യുഎസിന്റെ ആക്രമണം സംബന്ധിച്ച രഹസ്യവിവരങ്ങള്‍ പുറത്തുവിട്ടെന്ന് യുഎസ് ഡിഫന്‍സ് സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെതിരായി ആരോപണം.
ആക്രമണം സംബന്ധിച്ച രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പീറ്റ് ഹെഗ്സെത്ത് ഭാര്യയോടും സഹോദരനോടും സുഹൃത്തുകളോടും സിഗ്‌നല്‍ ആപ്പിലെ ഗ്രൂപ്പ് ചാറ്റ് വഴി പങ്കുവച്ചതായാണ് റിപ്പോര്‍ട്ട്. ഡിഫന്‍സ് സെക്രട്ടറിയായി പീറ്റ് നിയമിതനാകുന്നതിന് മുന്‍പ് ഉണ്ടാക്കിയതാണ് ഈ ഗ്രൂപ്പ് ചാറ്റ്. ഇപ്പോഴും ഇതുപയോഗിക്കുന്നുണ്ടെന്നാണ് വിവരം.
പീറ്റിന്റെ സഹോദരനായ ഫില്‍ ഹെഗ്സെത്ത് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയില്‍ മുതിര്‍ന്ന ഉപദേഷ്ടാവായി ജോലിയില്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
















