കൊല്ലം: ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഈസ്റ്റ് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപിയുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ പൊലീസ് മേധാവിയാണ് എസ്.ഐ സുമേഷിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ട്രാന്‍സ്‌ജെന്‍ഡറുകളെ ആക്രമിച്ചെന്ന പരാതിയും എസ്‌ഐക്കെതിരെയുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ ചിന്നക്കടയില്‍ ബസ് കാത്തുനിന്ന കരിക്കോട് സ്വദേശികളായ നാസറിനെയും മകന്‍ സെയ്ദിനെയും ഈസ്റ്റ് എസ്.ഐ ടി.സുമേഷ് അകാരണമായി മര്‍ദ്ദിച്ചെന്നാണ് പരാതി.
സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപിയുടെ അന്വേഷണത്തില്‍ എസ്‌ഐയ്‌ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു. മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് മര്‍ദ്ദനമേറ്റ നാസര്‍ പറഞ്ഞു.കോണ്‍ഗ്രസ് കരിക്കോട് ഡിവിഷന്‍ പ്രസിഡന്റ് കൂടിയാണ് നാസര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: