സിംഗപ്പൂർ : സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹം ഗണ്യമായി പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര-നിയമ മന്ത്രി കെ ഷൺമുഖം. ശരാശരി കുടുംബ വരുമാനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഏറെ പുരോഗതി കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിംഗപ്പൂർ ഇന്ത്യൻ ഡെവലപ്‌മെന്റ് (സിൻഡ)അസോസിയേഷൻ ചടങ്ങിൽ പങ്കെടുക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
സിംഗപ്പൂരിലെ ഇന്ത്യക്കാരുടെ ജനസംഖ്യാ സെൻസസ് അനുസരിച്ച് 25 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരിൽ 41 ശതമാനം പേർക്ക് 2020 ൽ ബിരുദം ഉണ്ടായിരുന്നുവെന്നും, 2000 ൽ ഇത് 16.5 ശതമാനമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനർത്ഥം 10 ഇന്ത്യക്കാരിൽ നാലുപേർ ബിരുദധാരികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ടെന്ന് സിൻഡ ചെയർമാൻ കൂടിയായ ഷൺമുഖം പറഞ്ഞു. 2000-ൽ ഇത് 38 ശതമാനമായിരുന്നത് 2020-ൽ ഏകദേശം 18 ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ 2010 നും 2020 നും ഇടയിലുള്ള പത്ത് വർഷത്തിനുള്ളിൽ ഇന്ത്യൻ കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വരുമാനം വളരെ ഗണ്യമായി 40 ശതമാനം വർദ്ധിച്ചുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
2024-ൽ ആറ് ദശലക്ഷത്തിനടുത്ത് ജനസംഖ്യയുള്ള സിംഗപ്പൂർ പൗരന്മാരിൽ ഇന്ത്യക്കാർ 7.6 ശതമാനവും മലേഷ്യ വംശജരും ചൈനക്കാരും യഥാക്രമം 15.1 ശതമാനവും 75.6 ശതമാനവുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: