ഡെറാഡൂൺ : ഈ വർഷത്തെ ഉത്തരാഖണ്ഡിലെ പുണ്യ ചാർ ധാം യാത്രയ്‌ക്കായി വലിയ ആവേശം കാണിച്ച് ഭക്തർ. യാത്രയ്‌ക്കായിട്ടുള്ള രജിസ്ട്രേഷനിലെ എണ്ണം 19 ലക്ഷം കവിഞ്ഞു.
എല്ലാ വർഷത്തെയും പോലെ ഇത്തവണയും കേദാർനാഥ് ധാം തന്നെയാണ് ഏറ്റവും കൂടുതൽ ഭക്തർ തെരഞ്ഞെടുത്തിരിക്കുന്നത്.
സർക്കാർ കണക്കുകൾ പ്രകാരം ആറ് ലക്ഷത്തി നാൽപത്തി എട്ടായിരം തീർത്ഥാടകർ കേദാർനാഥ് ധാമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, ബദരീനാഥ് ധാമിൽ അഞ്ച് ലക്ഷത്തി എഴുപത്തിനാലായിരത്തിലധികം ഭക്തർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യമുനോത്രി, ഗംഗോത്രി ധാമുകൾക്കായി ഭക്തജനങ്ങൾക്കിടയിൽ വലിയ ആവേശവും കാണാൻ സാധിച്ചു. യമുനോത്രി ധാമിൽ മൂന്ന് ലക്ഷത്തിലധികം ആളുകളും ഗംഗോത്രി ധാമിലും ഇതുവരെ മൂന്ന് ലക്ഷത്തിലധികം ആളുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതിനുപുറമെ, ഇതുവരെ 32,000-ത്തിലധികം ഭക്തർ ഹേമകുണ്ഡ് സാഹിബിനായും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക