മുംബൈ: ഇന്ത്യന്‍ ഓയിലിന്റെ ഫഌഗ്ഷിപ്പ് പ്രോഗ്രാമായ എക്‌സ്ട്രാകവര്‍ ഫഌറ്റ് കാര്‍ഡ് ലോയല്‍റ്റി പ്രോഗ്രാമിനെ 2025-ലെ സ്‌കോച്ച് ഗോള്‍ഡ് അവാര്‍ഡിനായി തിരഞ്ഞെടുത്തു. സ്‌കോച്ച് പ്രസിഡന്റ് സമീര്‍ കൊച്ചാറില്‍ നിന്ന് ടീം ഇന്ത്യന്‍ ഓയില്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ഗതാഗതത്തിനായി ഉപഭോക്തൃ കേന്ദ്രീകൃത ഡിജിറ്റല്‍ പരിഹാരങ്ങള്‍ എത്തിക്കുന്നതിലും ഇന്ത്യന്‍ ഓയില്‍ നല്‍കുന്ന സംഭാവനകളെ പരിഗണിച്ചാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തതെന്ന് 100-ാമത് സ്‌കോച്ച് ഉച്ചകോടിയില്‍ സംഘാടകര്‍ അറിയിച്ചു. ഭരണനിര്‍വഹണം, ധനകാര്യം, സാങ്കേതികവിദ്യ, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങളെയാണ് സ്‌കോച്ച് ഗോള്‍ഡ് അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നത്. എക്‌സ്ട്രാപവര്‍ ഫഌറ്റ് കാര്‍ഡ് പ്രോഗ്രാമുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് [email protected]












