തിരുവനന്തപുരം: സഹകാര്‍ഭാരതി സംസ്ഥാന വ്യാപകമായി നടത്തുന്ന മെമ്പര്‍ഷിപ് ക്യാമ്പയിന് തുടക്കമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി നവീന്‍കുമാര്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.
ഭാരതത്തിന്റെ വികസനത്തിന് സഹകാര്‍ ഭാരതി സുപ്രധാന പങ്ക് വഹിക്കുന്നതായി നവീന്‍കുമാര്‍ പറഞ്ഞു. സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനായി നിരവധി പദ്ധതികള്‍ സഹകാര്‍ഭാരതി നടത്തിവരുന്നു. പുതിയ സഹകരണ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും അവയെ ശക്തിപ്പെടുത്തുന്നതിനും വേണ്ട പദ്ധതികളും ആസൂത്രണം ചെയ്യുന്നു. കാലാനുസൃതമായി സഹകരണ നിയമത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ലം സോഷ്യല്‍ വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് സന്തോഷകുമാറിന് നവീന്‍കുമാര്‍ ആദ്യ മെമ്പര്‍ഷിപ് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. സഹകാര്‍ ഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാജശേഖരന്, ജില്ലാപ്രസിഡന്റ് കൃഷ്ണന്‍നായര്‍, സെക്രട്ടറി സുരേഷ്കുമാര്‍, അക്ഷയശ്രീ സംസ്ഥാന ട്രസ്റ്റ് സെക്രട്ടറി പ്രകാശന് മാസ്റ്റര്‍, സംസ്ഥാന ക്രഡിറ്റ് സെല്‍ പ്രമുഖ് രാജേന്ദ്രന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: