Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

റ്റി.എന്‍. കൃഷ്ണന്‍: തന്ത്രികളുടെ മാന്ത്രികന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2025, 06:01 am IST
in Samskriti

ഇരുപതാം നൂറ്റാണ്ടില്‍ കര്‍ണ്ണാടക സംഗീത ലോകം കണ്ട വിസ്മയ പ്രതിഭാസങ്ങളായിരുന്നു റ്റി.എന്‍, എം.എസ്.ജി, ലാല്‍ഗുഡി എന്നീ വയലിന്‍ മാന്ത്രികരുടെ ഉദയവും ഉയര്‍ച്ചയും. മനുഷ്യശബ്ദത്തെ ഏറ്റവും സ്വാഭാവികമായി അനുകരിയ്‌ക്കുന്ന ഉപകരണമെന്ന നിലയില്‍ ഗമകപ്രധാനമായ കര്‍ണ്ണാടക രാഗങ്ങള്‍ വിശദാംശങ്ങള്‍ ചോരാതെ അവതരിപ്പിക്കാനും പുനരാവിഷ്‌ക്കരിക്കാനും ഹാര്‍മോണിയത്തേക്കാള്‍ വിപുലമായ സാദ്ധ്യതകള്‍ വയലിനുണ്ടെന്ന തിരിച്ചറിവിന്റെ പൂര്‍ണ്ണത പൂത്തുലഞ്ഞത് ഈ മൂവരിലൂടെയാണ്.

തൃപ്പൂണിത്തുറ നാരായണയ്യര്‍ കൃഷ്ണന്‍ എന്ന റ്റി.എന്‍. കൃഷ്ണന്‍, എം.എസ്. ഗോപാലകൃഷ്ണന്‍ എന്ന എംഎസ്ജി, ലാല്‍ഗുഡി ജയരാമന്‍ എന്ന ലാല്‍ഗുഡി എന്നീ മൂന്നു പേരും വയലിന്‍ എന്ന സംഗീതോപകരണത്തിന്റെ സാദ്ധ്യതകള്‍ സ്വന്തവും വിഭിന്നവുമായ രീതികളില്‍ പരമാവധി ഉപയോഗിച്ചവരാണ്. വയലിനില്‍ മൂന്നു ബാണികള്‍ ഇവര്‍ ശക്തവും ജനപ്രിയവുമാക്കി.

പാരമ്പര്യത്തിന്റെ അച്ചടക്കവും അപ്രമാദിത്വവുമാണ് ലാല്‍ഗുഡിയുടെ മുഖമുദ്ര; ഹിന്ദുസ്ഥാനി രാഗാലാപനരീതികളോട് സാമ്യത പുലര്‍ത്തുന്ന ആലാപനശൈലി എംഎസ്ജിയെ പ്രത്യേകം അടയാളപ്പെടുത്തുന്നു; വശ്യമോഹനമായ ശ്രുതിശുദ്ധിയും ലളിതസുന്ദരമായ അവതരണരീതിയുമാണ് റ്റി.എന്‍. കൃഷ്ണനെ ശ്രദ്ധേയനാക്കുന്നത്.

മധുര മണി അയ്യരുടെ ‘മാ ജാനകി’ പ്രധാന കൃതിയായും സരസ സാമദാന, തത്വമറിയ തുടങ്ങിയ അദ്ദേഹത്തിന്റ്റെ സ്വന്തം കൈയൊപ്പിട്ട കൃതികളും ഉള്‍പ്പെടുത്തി പുറത്തിറക്കിയ പ്രസിദ്ധമായ എല്‍പി റെക്കോഡിന് മധുരതരം എന്നു മാത്രം വിശേഷിപ്പിക്കാവുന്ന വിധം വയലിനില്‍ അകമ്പടി സേവിച്ചത് റ്റി.എന്‍. കൃഷ്ണനാണ്. ‘സരസ സാമദാന’ത്തിന് മണി അയ്യര്‍ നിരവലില്‍ വരുത്തുന്ന ഓരോ വ്യതിയാനവും അതേ കാലപ്രമാണത്തില്‍ ഒപ്പുകടലാസ്സില്‍ എന്ന പോലെ കൃത്യമായി പകര്‍ന്നെടുക്കുന്ന ആ വയലിന്‍ വായന ഒരിയ്‌ക്കലെങ്കിലും കേട്ടവര്‍ ആജീവനാന്തം റ്റി.എന്‍. കൃഷ്ണന്‍ ആരാധകരായി മാറുമെന്നതിന് സംശയമേയില്ല. ‘മാ ജാനകി’യ്‌ക്ക് സ്വരപ്രസ്താരത്തില്‍ മണി അയ്യരുടെ ഓരോ നുണുങ്ങു സ്വരവ്യതിയാനം പോലും റ്റി.എന്‍. കൃഷ്ണന്റെ വയലിന്‍ തന്ത്രികളില്‍ സുഭദ്രമായി പുനര്‍ജ്ജനിക്കുന്നത് അത്ഭുതാദാരങ്ങളോടെ മാത്രമേ ആര്‍ക്കും കേള്‍ക്കാന്‍ കഴിയൂ ആവര്‍ത്തിച്ചുള്ള സാധനയുടെ സാദ്ധ്യതകള്‍ അനന്തവും അതിശക്തവുമാണെന്ന് മനസ്സിലാക്കി അത് പ്രവൃത്തിയില്‍ കൊണ്ടുവന്ന ‘ടാസ്‌ക് മാസ്റ്റര്‍’ -പരിശീലനപടു- ആയിരുന്നു റ്റി.എന്‍. കൃഷ്ണന്‍. ഒരേ സംഗതി നൂറോ ആയിരമോ പ്രാവശ്യം ആവര്‍ത്തിച്ചു പരിശീലിച്ചാല്‍ അതിന്റെ കെട്ടുറപ്പും അവതരണ ഭംഗിയും അത്ര കണ്ട് മികവേറും എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഒരിക്കല്‍ കോഴിക്കോട്ട് ആകാശവാണി നിലയത്തില്‍ റിക്കോഡിങ്ങിനു വന്ന റ്റി.എന്‍. കൃഷ്ണനും പാലക്കാട് രഘുവും ചേര്‍ന്ന് ‘വിരിബോണി’ വര്‍ണ്ണം ആയിരം പ്രാവശ്യമെങ്കിലും വായിച്ചു പരിശീലിച്ചത് വളരെ നിസ്സാരമെന്ന പോലെ പറഞ്ഞു ചിരിച്ചത് മായാത്തൊരു ഓര്‍മ്മത്താരു തന്നെ!

1928 ഒക്‌ടോബര്‍ ആറിന് തൃപ്പൂണിത്തുറയില്‍ ജനിച്ച ഈ വയലിന്‍ മാന്ത്രികന്‍ പൂര്‍ണ്ണവും സംഗീത സാന്ദ്രവുമായ ജീവിതം പൂര്‍ത്തിയാക്കിയത് 92-ാം വയസ്സില്‍ 2020-ലാണ്. ശെമ്മാങ്കുടി സ്വാമിയെ പോലെ തന്നെ 20-ാം നൂറ്റാണ്ടിന്റെ സഹചാരിയും പ്രേഷ്ഠ സഹവയലിന്‍ വാദകനുമായിരുന്നു അദ്ദേഹം. തികച്ചും വ്യത്യസ്ത ശൈലികള്‍ പിന്‍തുടര്‍ന്നു പോന്ന ശെമ്മാങ്കുടിക്കും മധുര മണി അയ്യര്‍ക്കും എം.ഡി. രാമനാഥനും അകമ്പടി സേവിക്കാന്‍ ഏറെ നിഷ്ണാതനായിരുന്നു റ്റി.എന്‍.

1973-ല്‍ പത്മശ്രീയും 1992-ല്‍ പത്മഭൂഷണും തേടിയെത്തിയ റ്റി.എന്‍. കൃഷ്ണന് സംഗീതകലാനിധി പട്ടം 1980-ല്‍ തന്നെ ലഭിച്ചിരുന്നു. ഏറെ വര്‍ഷങ്ങള്‍ ക്രിസ്തുമസ് ദിനത്തില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്ന കച്ചേരി മാര്‍കഴി ഉത്സവത്തില്‍ ഏറെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന ഒന്നായിരുന്നു.

1980-കളുടെ തുടക്കത്തില്‍ റ്റി.എന്‍, പാലക്കാട് മണി അയ്യരോടൊപ്പം ചെന്നൈയില്‍ നടത്തിയ മൈക്കില്ലാ കച്ചേരി ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ഒന്നായി സംഗീതചരിത്രത്തില്‍ കുറിക്കപ്പെട്ടിരിക്കുന്നു. രാഗ താള കൃതി വൈവിധ്യത്തിന്റെയും സാങ്കേതിക മികവിന്റെയും സംഗീത ഔചിത്യബോധത്തിന്റെയും ഉരകല്ലായി അത് പ്രകീര്‍ത്തിക്കപ്പെട്ടു
പോരുന്നു.

Tags: violinistMusicianT.N. Krishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

മൗനത്തിന്റെ മടിയില്‍ വിരിഞ്ഞ മന്ത്രസംഗീതം…

Kerala

അദ്ദേഹം നമുക്കായി നൽകിയ മനോഹര ഈണങ്ങൾ കാതുകളിൽ ഇന്നും മുഴങ്ങുന്നു; എസ്.പി. വെങ്കിടേഷിനെ അനുസ്മരിച്ച് സുരേഷ് ഗോപി

India

സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

Samskriti

ചാലക്കുടി എന്‍ എസ് നാരായണ സ്വാമി: വയലിനിലൊരു ചാലക്കുടി മാധുര്യം

Varadyam

മധുരം സൗമ്യം ആര്‍.കെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.