ഹിന്ദു ആചാരപ്രകാരം ജെ.ഡി. വാന്‍സ് ഉഷയെ വിവാഹം കഴിച്ചതിന്റെ ചിത്രം (ഇടത്ത്) അമേരിക്കന്‍ വൈസ് പ്രസിഡന്റായ ഇപ്പോഴത്തെ ജെ.ഡി. വാന്‍സ് (വലത്ത്)
ഈസ്റ്റര്‍ ദിനത്തില്‍ ആശംസ നേര്‍ന്ന അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിനെ ട്രോളി ഇസ്ലാമിക ഗ്രൂപ്പുകള്‍. ഹിന്ദു ഭാര്യയുള്ള താങ്കള്‍ യഥാര്‍ത്ഥ ക്രിസ്ത്യാനിയല്ലെന്നും പിന്നെ എന്തിനാണ് ഈസ്റ്റര്‍ ആശംസ നേരുന്നത് എന്നുമാണ് ട്രോളന്മാര്‍ ചോദിക്കുന്നത്. ഹിന്ദു ആചാരപ്രകാരം ജെ.ഡി. വാന്‍സ് ഉഷയെ വിവാഹം കഴിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ട്രോളുകള്‍ അധികവും. താമര മാലയാണ് വിവാഹവേളയില്‍ ഇരുവരും കഴുത്തില്‍ ചാര്‍ത്തിയിരിക്കുന്നത്. ജെ.ഡി. വാന്‍സിന്റെ നെറ്റഇയില്‍ കുങ്കുമക്കുറിയുമുണ്ട്. ഉഷ വാന്‍സാകട്ടെ തികച്ചും ഹൈന്ദവ സ്ത്രീയായി സാരിയിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഏപ്രില്‍ 22 തിങ്കളാഴ്ച ജെ.ഡി. വാന്‍സ് ഭാര്യ ഉഷ വാന്‍സിനൊപ്പം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് പൊടുന്നനെ അദ്ദേഹത്തിന്റെ ഹിന്ദു ബന്ധം ആസ്പദമാക്കി വന്‍ട്രോളുകള്‍ എത്തിയത്. ഹിന്ദു ഭാര്യയെ വിവാഹം ഹിന്ദു ആചാരപ്രകാരം വിവാഹം കഴിച്ച അമേരിക്കന്‍ വൈസ് പ്രസിഡന്‍റിനോടുള്ള ഇസ്ലാമിക ഗ്രൂപ്പുകളുടെ വിരോധം തന്നെയാണ് ട്രോളുകളില്‍ നിഴലിക്കുന്നത് എന്ന് വ്യക്തം. എന്തായാലും ഇങ്ങിനെ നോക്കിയാല്‍ ജെ.ഡി. വാന്‍സിന്റെ സന്ദര്‍ശന വേളകളില്‍ കൂടുതല്‍ സമൂഹമാധ്യമആക്രമണങ്ങള്‍ പല വിഷയങ്ങളിലും ഉയര്‍ന്നുവന്നേയ്‌ക്കാമെന്നാണ് കരുതുന്നത്.
ജെ.ഡി. വാന്‍സ് എന്ന ഇപ്പോഴത്തെ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ഒരു കാലത്ത് മദ്യത്തിലൂടെയും മയക്കമരുന്നിലൂടെയും കടന്നുപോകുമ്പോള്‍ അദ്ദേഹത്തെ രക്ഷിച്ചെടുത്തത് ഹിന്ദുവും ഇന്ത്യാക്കാരിയുമായ ഉഷ വാന്‍സാണ്. ഈ അനുഭവം വെച്ച് അദ്ദേഹമെഴുതിയ ആത്മകഥ ജനപ്രിയമാണ്. ഹില്‍ബിലി എലിജി(Hillbily Elegy) എന്ന ഓര്‍മ്മക്കുറിപ്പ് ബെസ്റ്റ് സെല്ലറായിരുന്നു. അതാണ് അദ്ദേഹത്തെ പിന്നീട് തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ചത്.
റോമിലായിരുന്നു അദ്ദേഹം ഭാര്യ ഉഷ വാന്‍സിനൊപ്പം ഇക്കുറി ദുഖവെള്ളിയും ഈസ്റ്ററും ചെലവഴിച്ചത്. “സാധാരണ എല്ലാ ദിവസവും പതിവുജോലികള്‍ ചെയ്യാറുള്ളതാണ്. ഇന്ന് പക്ഷെ എന്റെ ഓഫീസ് ഡ്യൂട്ടികള്‍ ഈ ദുഖവെള്ളി ദിനത്തില്‍ എന്നെ റോമിലേക്ക് കൊണ്ടുപോയി. പ്രധാനമന്ത്രി മെലനിയുമായി നല്ല കൂടിക്കാഴ്ച ഉണ്ടായി. ഈ മനോഹരനഗരത്തില്‍ വൈകാതെ ഞാന്‍ പള്ളിയിലേക്ക് പോകും”. ഇതായിരുന്ന ജെ.ഡി. വാന്‍സിന്റെ സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക