തിരുവനന്തപുരം : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊണ്ടുവന്ന ചുങ്കനയം കേരളത്തെ ഏറെ ദോഷകരമായി ബാധിക്കുന്നതാണെന്നും, അംഗീകരിക്കാൻ പറ്റുന്നതല്ലെന്നും സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പ്രതിവർഷം ആയിരം കോടിയുടെ സമുദ്രോൽപ്പന്ന കയറ്റുമതിയാണുള്ളത്. അതിൽ പലതിനും തീരുവ തന്നെയില്ലാത്തതുമാണ്.
കേരളത്തിലെ കാർഷികോൽപ്പന്നങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്ന ലോകത്തെ രണ്ടാമത് രാജ്യമാണ് അമേരിക്ക. കഴിഞ്ഞ വർഷം ഏപ്രിൽ –- ഡിസംബർ കാലത്ത് 399.97 കോടിയുടെ കാർഷിക ഉൽപ്പന്നങ്ങളാണ് അയച്ചത്. അവയ്‌ക്ക് ഏർപ്പെടുത്തിയ ശരാശരി ചുങ്കം 5.5 ശതമാനം ആയിരുന്നെങ്കിൽ പുതിയ നയപ്രകാരം അത് 37 ശതമാനം ആകും. ഇത് അമേരിക്കയിലേക്കുള്ള കയറ്റുമതി ഗണ്യമായി കുറയ്‌ക്കും. 500 കോടി രൂപയുടെയെങ്കിലും കയറ്റുമതി നഷ്ടമാകും.
ഈ നിലപാടിനെ ചോദ്യം ചെയ്യണം. കനത്ത ആഘാതമുണ്ടാക്കുന്ന ഈ വിഷയം ഏറെ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: