പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വയോധികനെ കസ്റ്റഡിയില്‍ എടുത്തു . മുരിങ്ങാക്കോടന്‍ മൊയ്തുട്ടി (85)യെയാണ് പൊലീസ് പിടികൂടിയത്.
രാവിലെ 11 മണിയോടെ തച്ചമ്പാറയില്‍ റോഡിലൂടെ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വലിച്ചഴച്ച് കൊണ്ടുപോയി. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് വിവരം.പീഡന ശ്രമം ചെറുത്ത പെണ്‍കുട്ടി കുതറിയോടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രതിയെ പിടിച്ചു വയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പിന്നാലെ കല്ലടിക്കോട് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: