കോഴിക്കോട് : ബിജെപി നേതാക്കള്‍ ഈസ്റ്റര്‍ ക്രിസ്ത്യന്‍ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. അതൊരു രാഷ്‌ട്രീയ പരിപാടി ആയി മാറ്റേണ്ടതില്ലെന്ന് എം ടി രമേശ് പറഞ്ഞു.രണ്ട് തവണ പോയപ്പോള്‍ മൂന്നാം തവണ അതൊരു സ്വാഭാവിക സന്ദര്‍ശനം ആയി മാറി. കുടുംബക്കാരുടെ വീടുകളില്‍ പോകുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കുന്നത് എന്തിനെന്നും എം ടി രമേശ് ചോദിച്ചു.
പൊലീസ് സിപിഒ ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാര്‍ മുഖം തിരിച്ചതിനയെും എം ടി രമേശ് വിമര്‍ശിച്ചു.റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് എന്തിനെന്ന് ചോദിച്ച അദ്ദേഹം ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ചെന്നും കുറ്റപ്പെടുത്തി.സമാധാനപരമായി സഹനസമരം നടത്തിയിട്ടും മന്ത്രിമാര്‍ തിരിഞ്ഞു നോക്കിയില്ല.
ആശാ പ്രവര്‍ത്തകരോട് പോലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ മുഖം തിരിച്ചു. സഹോദരിമാരുടെ കണ്ണീരിലാണ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കുന്നത്. രാജ്യത്ത് തൊഴിലില്ലായ്മയില്‍ കേരളം ഒന്നാം സ്ഥാനത്താണ്.ഡി വൈ എഫ് ഐ പിരിച്ചു വിടണം. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരോട് സര്‍ക്കാര്‍ മാപ്പ് പറയണം.
ലഹരി വിരുദ്ധ നീക്കത്തില്‍ ആവശ്യ നടപടികള്‍ ഇല്ലെന്നും എം ടി രമേശ് വിമര്‍ശിച്ചു.
സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്‍ സംശയം ഉണ്ട്. സര്‍ക്കാര്‍ ബാഹ്യമായ പ്രചാരണം മാത്രം നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: