Kerala

ഈസ്റ്റർ ദിനത്തിൽ ഒല്ലൂർ മേരിമാതാ പള്ളിയിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

Published by

തൃശൂർ: ഈസ്റ്റർ ദിനത്തിൽ ദേവാലയങ്ങളിൽ നടന്ന പ്രത്യേക പ്രാർത്ഥനകളിൽ പങ്കെടുത്ത് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. തൃശൂരിലെ ഒല്ലൂർ മേരിമാതാ പള്ളിയിലും പുത്തൻപള്ളി മേരിമാതാ കത്തോലിക്ക പള്ളിയിലും നടന്ന കുർബാനയിൽ സുരേഷ് ഗോപി പങ്കെടുത്തു.

വിശ്വാസികളോടൊപ്പം എല്ലാ ചടങ്ങുകളിലും അദ്ദേഹം പങ്കാളിയായി. വിശ്വാസികൾക്ക് ഈസ്റ്റർദിന സന്ദേശം നൽകിയതിന് ശേഷമാണ് സുരേഷ് ​ഗോപി മടങ്ങിയത്. നിരവധി വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.

തൃശൂരിലെ പുത്തൻപള്ളി മേരിമാതാ കത്തോലിക്ക പള്ളിയിലാണ് സുരേഷ് ​ഗോപി ആദ്യം എത്തിയത്. ഇവിടെ നടന്ന പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷമാണ് അദ്ദേഹം ഒല്ലൂരിലെ മേരിമാതാ പള്ളിയിലേക്ക് തിരിച്ചത്.

തൃശൂർ ആര്‍ച്ച്‌ ബിഷപ്പിനെ സന്ദർശിക്കാനായി ബിഷപ്പ് ഹൗസിൽ എത്തി. പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഈസ്റ്റർ ദിനം ആഘോഷിക്കുന്ന എല്ലാ വിശ്വാസികൾക്കും സുരേഷ് ​ഗോപി ആശംസകളും അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by