തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ മുപ്പത് സംഘടനാ ജില്ലകളിലും പുതിയ നേതൃനിരയെ പ്രഖ്യാപിച്ചെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. അറുനൂറിലേറെ ഭാരവാഹികളെയാണ് പ്രഖ്യാപിച്ചത്.
ജില്ലാ പ്രസിഡന്റുമാര്‍ ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചതോടെ ബൂത്ത് തലം മുതല്‍ ജില്ലാ തലം വരെയുള്ള ഭാരവാഹി പട്ടിക പൂര്‍ത്തിയായി. ‘ടീം വികസിത കേരളം’ ത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരാഴ്ച നീണ്ട ചര്‍ച്ചകളും അഭിമുഖങ്ങളും ജില്ലകളിലെ നേതൃനിരയ്‌ക്കായി സംസ്ഥാന പ്രസിഡന്റ് നിര്‍വഹിച്ചു. രണ്ടായിരത്തിലേറെ നേതാക്കളുമായി കൂടിക്കാഴ്ചകളും ഫോണ്‍ സംഭാഷണങ്ങളും ഈ ദിവസങ്ങളില്‍ നടത്തി.
സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള നേതാക്കളെ ജില്ലാ തലങ്ങളില്‍ പാര്‍ട്ടി ചുമതലകളില്‍ നിയോഗിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കി.
വനിതകള്‍ക്കും ഒബിസി, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗം നേതാക്കള്‍ക്കും ജില്ലകളില്‍ അര്‍ഹമായ പരിഗണന ലഭിച്ചിട്ടുണ്ട്. അറുനൂറിലേറെ ഭാരവാഹികളില്‍ മൂന്നില്‍ ഒന്ന് ഭാരവാഹികളായി വനിതകള്‍ ഇടം പിടിച്ചത് ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.
മറ്റൊരു പാര്‍ട്ടിക്കും അവകാശപ്പെടാനില്ലാത്ത ഒബിസി വിഭാഗത്തില്‍ നിന്നുള്ള 225 നേതാക്കളും, പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള 75 നേതാക്കളും, മുപ്പതിലേറെ ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളും ബിജെപിയുടെ ജില്ലാ തല നേതൃത്വത്തിലേക്ക് എത്തി. വികസിത കേരളത്തിനായി പ്രവര്‍ത്തിക്കാന്‍ സജ്ജമായ പുതിയ ടീമിന് എല്ലാ അഭിനന്ദനങ്ങളും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: