ശാസ്തമംഗലം: ഗതാഗതപ്രശ്‌നം പരിഹരിക്കാന്‍ മെട്രോ റെയില്‍ സംവിധാനം അടിയന്തരമായി നടപ്പിലാക്കണമെന്ന് ശാസ്തമംഗലത്തുകാര്‍. ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് ശാസ്തമംഗലം വാര്‍ഡില്‍ നടത്തിയ ജനസദസിലാണ് ആവശ്യം ഉയര്‍ന്നത്.
പൊതു ശൗചാലയങ്ങള്‍ ഇല്ലാത്ത നഗരമാണ് നമ്മുടേത്. അതിനാല്‍ ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ച് ശൗചാലയങ്ങള്‍ നിര്‍മിക്കണം. സ്വീവേജ് മാലിന്യം ജല സ്രോതസ്സുകളില്‍ ഒഴുക്കി വിടുന്നത് നിര്‍ത്തലാക്കണം. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പാര്‍ക്ക് നിര്‍മിക്കണം. ഹരിത കര്‍മസേനയ്‌ക്ക് വേണ്ട പരിശീലനം നല്‍കണം. മലിന ജലം ഒഴുകിപോകാന്‍ തക്ക വിധത്തില്‍ ശാസ്തമംഗലം ജംഗ്ഷനില്‍ ഓടകള്‍ നിര്‍മിക്കണം. ശാസ്തമംഗലത്തും പരിസരത്തും ഉപയോഗിക്കാതെ കിടക്കുന്ന ഭൂമികള്‍ കാടുപിടിച്ച് കിടക്കുന്നത് പരിസര വാസികള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
നടപ്പാതകള്‍ വഴിയോരക്കച്ചവടക്കാര്‍ കയ്യേറിയതിനാല്‍ റോഡില്‍ ഇറങ്ങി നടക്കേണ്ടി വരുന്നു. സിറ്റി സര്‍വ്വീസുകളെല്ലാം ഇലക്ട്രിക് ആക്കി പരിസര മലിനീകരണം ഒഴിവാക്കണം. ചരിത്ര സ്മാരകങ്ങളെ സംരക്ഷിക്കണം.
നായ് ശല്യം അസഹനീയമാകുന്നത് പരിഹരിക്കണം. ബസ്സുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താതെ റോഡില്‍ നിര്‍ത്തി ആളെ കയറ്റുന്നത് ഗതാഗത തടസ്സത്തിന് കാരണമാകുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ അനിയന്ത്രിതമായി എത്തുന്നുണ്ട്. പോലീസ് പരിശോധന കര്‍ശമാക്കണമെന്നും ആവശ്യം ഉയര്‍ന്നു. നിര്‍മാതാവ് ജി. സുരേഷ്‌കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ മധുസൂദനന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. കേണല്‍ ആര്‍.ജി.നായര്‍, കെ.അജിത്കുമാര്‍, ജി.ചന്ദ്രശേഖരന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
















