മോസ്‌കോ: ഈസ്റ്ററിനോടനുബന്ധിച്ച് യുക്രെയിനുമായി മറ്റന്നാള്‍ പുലര്‍ച്ചെ 2.30 വരെ ഏകപക്ഷീയമായ വെടിനിറുത്തല്‍ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി 8.30ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനാണ് അപ്രതീക്ഷിത വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്. യുെക്രെയിനും വെടിനിറുത്തല്‍ പാലിക്കുമെന്ന് കരുതുന്നതായി പുട്ടിന്‍ പറഞ്ഞു. എന്നാല്‍ റഷ്യയുടെ പ്രഖ്യാപനത്തില്‍ യുക്രെയിന്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അതേസമയം യുക്രെയിനില്‍ നിന്ന് പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കാന്‍ സൈന്യം സജ്ജമാണെന്നും പുട്ടിന്‍ പറഞ്ഞു. അതിനിടെ, യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന സമാധാന ചര്‍ച്ചകളില്‍ പുരോഗതിയില്ലെങ്കില്‍ മദ്ധ്യസ്ഥ ശ്രമം ഉപേക്ഷിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചു. 2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയിനില്‍ ആക്രമണം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: