ഛത്രപതി സംഭാജിനഗർ ; മഹാരാഷ്‌ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മഹാറാണ പ്രതാപിന്റെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്ത് ശേഷം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് . ഔറംഗസീബിനെയോ ബാബറിനെയോ മഹത്വപ്പെടുത്തുന്നവർ രാജ്യത്തെ മുസ്ലീങ്ങളെ അപമാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മഹാറാണാ പ്രതാപും ഛത്രപതി ശിവജി മഹാരാജും ദേശീയ നായകന്മാരാണ്. മുഗൾ ചക്രവർത്തി ഔറംഗസേബല്ല, നമ്മുടെ രാജ്യത്തിന്റെ വീരന്മാർ എന്നും അദ്ദേഹം പറഞ്ഞു.
“മഹാറാണ പ്രതാപ് ധൈര്യത്തിന്റെയും ദേശസ്നേഹത്തിന്റെയും പ്രതീകമായിരുന്നു. ഛത്രപതി ശിവാജി മഹാരാജ് മഹാറാണ പ്രതാപിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു. ഗറില്ലാ യുദ്ധ തന്ത്രങ്ങളിൽ നിന്നാണ് അദ്ദേഹം പ്രത്യേകിച്ച് പ്രചോദനം ഉൾക്കൊണ്ടത്. സ്വാതന്ത്ര്യാനന്തര ഇടതുപക്ഷ ചായ്‌വുള്ള ചരിത്രകാരന്മാർ റാണ പ്രതാപിനും ശിവാജി മഹാരാജിനും അർഹമായ അംഗീകാരം നൽകിയില്ല. പക്ഷേ അവർ ഔറംഗസീബിനെ പ്രശംസിച്ചു,
മഹാറാണ പ്രതാപ് തന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ചു. ഞങ്ങളുടെ ആദർശങ്ങൾ ഇസ്ലാം വിരുദ്ധമോ മുസ്ലീം വിരുദ്ധമോ ആയിരുന്നില്ല. മുഗളർക്കെതിരായ ഹാൽദിഘട്ടി യുദ്ധത്തിൽ ഹക്കീം ഖാൻ സൂരി മഹാറാണ പ്രതാപിനൊപ്പം പോരാടി. ഛത്രപതി ശിവാജി മഹാരാജിന്റെ സൈന്യത്തിലും മുസ്ലീം സമുദായത്തിൽ നിന്നുള്ളവരുണ്ടായിരുന്നു. ഛത്രപതി ശിവാജി മഹാരാജിന്റെ അംഗരക്ഷകരിൽ ഏറ്റവും വിശ്വസ്തനായ വ്യക്തി മദാരി എന്ന മുസ്ലീം യുവാവായിരുന്നു. അത്തരം മഹാറാണ പ്രതാപും ഛത്രപതി ശിവാജി മഹാരാജുമാണ് ഞങ്ങളുടെ ഹീറോസ് – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: