ഹരിദ്വാർ : വന്യമൃഗങ്ങളെ വേട്ടയാടുകയും അവയുടെ മാംസം കള്ളക്കടത്ത് നടത്തുകയും ചെയ്ത നാല് വേട്ടക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 220 കിലോഗ്രാം മാനിറച്ചിയും മാംസം മുറിക്കാനുള്ള ആയുധങ്ങൾ, കള്ളക്കടത്തിന് ഉപയോഗിച്ച കാർ എന്നിവയും കണ്ടെടുത്തു. ഹരിദ്വാറിലെ താമസക്കാരനായ അസം അലി, ഇർഷാദ്, ഫൈസൽ, മിദാ ഹസൻ എന്നിവരാണ് പിടിയിലായത്.
വനത്തിൽ വന്യമൃഗങ്ങളെ വേട്ടയാടുകയും അവയുടെ മാംസം കടത്തുകയും ചെയ്യുന്ന ചില വേട്ടക്കാർ പ്രദേശത്തേക്ക് വരുമെന്ന് ഇന്നലെ ലക്‌സർ പോലീസ് സ്റ്റേഷന് വിവരം ലഭിച്ചതായി എസ്എസ്പി പ്രമോദ് ഡോവൽ പറഞ്ഞു. വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രദേശത്ത് പരിശോധന ആരംഭിച്ചു.
ഈ സമയത്ത് സംശയാസ്പദമായ ഒരു സ്വിഫ്റ്റ് ഡിസയർ കാർ വരുന്നത് പോലീസ് കണ്ടു. പോലീസ് നിർത്താൻ സൂചന നൽകിയപ്പോൾ, ഡ്രൈവർ കാർ തിരിച്ചുവിട്ട് ഓടാൻ തുടങ്ങി. തുടർന്ന് പോലീസ് വളഞ്ഞിട്ട് കാർ തടഞ്ഞു. കാർ പരിശോധിച്ചപ്പോൾ കാറിനുള്ളിൽ നാല് പേരെ കണ്ടെത്തുകയും അവരിൽ നിന്ന് മാനിറച്ചി പിടിച്ചെടുക്കുകയുമായിരുന്നു.
അതേ സമയം വന്യജീവി നിയമപ്രകാരം പോലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. തുടർന്ന് ഇവരെ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: