തിരുവനന്തപുരം: ലഹരി പരിശോധനയിൽ സിനിമാ സെറ്റുകൾക്ക് പ്രത്യേക പരിഗണനയില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. പരിശോധന ഒഴിവാക്കാൻ സിനിമാസെറ്റിന് പവിത്രതയൊന്നുമില്ല. ലഹരി വ്യാപനം തടയുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ലഹരി പരിശോധന എല്ലായിടത്തും നടത്തും. എക്സൈസ് നടപടിയുമായി മുന്നോട്ട് പോകും. നടി വിൻസി അലോഷ്യസുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച എല്ലാ പരാതികളും പരിശോധിച്ച് നടപടിയെടുക്കുമെന്നും എം.ബി. രാജേഷ് പറഞ്ഞു.














