തിരുവനന്തപുരം: യുഎസില്‍ നിന്നുള്ള ഇന്റര്‍നെറ്റ് ബിസിനസുകാരനും സെയില്‍സ് ഫോഴ്സ് എന്ന സോഫ്റ്റ് വെയര്‍ കമ്പനിയുടെ സിഇഒയുമായ മാര്‍ക്ക് ബെനിയോഫ് പറയുന്നത് തന്റെ ജീവിതത്തില്‍ വഴിത്തിരിവായത് മാതാ അമൃതാനന്ദമയിദേവിയുമായുള്ള കൂടിക്കാഴ്ചയാണെന്നാണ്. 1999ല്‍ ആണ് മാര്‍ക്ക് ബെനിയോഫ് മാതാ അമൃതാന്ദമയിയെ കൊല്ലത്തെ ആശ്രമത്തില്‍ എത്തി കണ്ടത്. അമ്മ പതിവുപോലെ ആലിംഗനം ചെയ്തു.
പിന്നീട് മാര്‍ക്കിന്റെ മനസ്സില്‍ മന്ത്രിച്ചു “ബിസിനസ് ചെയ്താല്‍ പോരാ….സമൂഹത്തിന് എന്തെങ്കിലും തിരിച്ചുകൊടുക്കുകയും വേണം…”. അമ്മയുടെ ഈ മന്ത്രം പിന്നീട് അദ്ദേഹം ജീവിതചര്യയാക്കി. ബിസിനസിനൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ കൂടുതലായി മുഴുകി. പലര്‍ക്കും അവശ്യമായ സഹായം നല്കി. ചികിത്സാസഹായങ്ങള്‍ നല്കി. ദരിദ്രര്‍ക്ക് സഹായമെത്തിച്ചു. ഇതോടെ അദ്ദേഹത്തിന്റെ സെയില്‍സ് ഫോഴ്സ് എന്ന കമ്പനിയും കുതിച്ചുവളര്‍ന്നു. ഇന്ന് 24800 കോടി ഡോളര്‍(21ലക്ഷം കോടി) ആസ്തിയുള്ള സോഫ് റ്റ് വെയര്‍ കമ്പനിയാണ് സെയില്‍സ് ഫോഴ്സ്. 2018 മുതല്‍ ടൈം മാസികയുടെ ഉടമസ്ഥന് കൂടിയാണ് മാര്‍ക്ക്.
തന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങളും അമ്മയ്ക്കാണ് അദ്ദേഹം സമര്‍പ്പിക്കുന്നത്. സമൂഹത്തിലെ കഷ്ടപ്പെടുന്നവര്‍ക്ക് കിട്ടുന്നതില്‍ ഒരു പങ്ക് തിരിച്ചുകൊടുക്കുക എന്ന അമ്മയുടെ ഉപദേശമാണ് മാര്‍ക്ക് ബെനിയോഫിനെ വിജയപ്പടവുകള്‍ ചവുട്ടിക്കയറാന്‍ സഹായിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: