- പരീക്ഷ (ഗ്രാഡുവേറ്റ് ഫാര്‍മസി ആപ്ടിട്യൂഡ് ടെസ്റ്റ്) മെയ് 25ന്
- ഏപ്രില്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
- പരീക്ഷാ ഫീസ് 3500 രൂപ, എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 2500 രൂപ
- വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം:https://natboard.edu.in ല്‍
സ്കോളര്‍ഷിപ്പോടെ എംഫാം പഠനത്തിനായുള്ള ഗ്രാഡുവേറ്റ് ഫാര്‍മസി ആപ്ടിട്യൂഡ് ടെസ്റ്റ് (ജിപാറ്റ്-2025) മെയ് 25 ന് ദേശീയതലത്തില്‍ നടത്തും. നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസിനാണ് (എന്‍ബിഇഎംഎസ്) പരീക്ഷാ ചുമതല. വിശദവിവരങ്ങള്‍ https://natboard.edu.in ല്‍ ലഭിക്കും. ഏപ്രില്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ ഫീസ്: ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൡപ്പെടുന്നവര്‍ക്ക് 3500 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 2500 രൂപ. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും പരീക്ഷയുടെ വിശദാംശങ്ങളും ‘ജിപാറ്റ്-2025’ വിവരണപത്രികയിലുണ്ട്. ഇത് വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യണം.
യോഗ്യത: ഭാരത പൗരന്മാരായിരിക്കണം. അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നും 4 വര്‍ഷത്തെ ഫാര്‍മസി ബിരുദമെടുത്തിരിക്കണം. ബിഫാം അവസാനവര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. പ്രീ-ഫൈനല്‍ (മൂന്നാം വര്‍ഷം) പരീക്ഷയെഴുതുന്നവര്‍ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കാം.
പരീക്ഷ: ജിപാറ്റ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, ഫാര്‍മസ്യൂട്ടിക്സ്, ഫാര്‍മ കോഗ്നസി, ഫാര്‍മക്കോളജി, അനുബന്ധ വിഷയങ്ങളില്‍ ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള 125 ചോദ്യങ്ങളുണ്ടാവും. മൂന്ന് മണിക്കൂര്‍ സമയം അനുവദിക്കും. പരമാവധി 500 മാര്‍ക്കിനാണ് പരീക്ഷ. ശരി ഉത്തരത്തിന് 4 മാര്‍ക്ക്, ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്ക്കും. മെയ് 25 ന് ഉച്ചക്കുശേഷം 2 മുതല്‍ 5 മണിവരെയാണ് പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്. പരീക്ഷാഹാൡ 12 മുതല്‍ ഒന്നര മണിവരെ പ്രവേശനമുണ്ടാകും. മേയ് 21ന് അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷയെഴുതുന്നതിന് അഡ്മിറ്റ് കാര്‍ഡിന് പുറമെ പാന്‍കാര്‍ഡ്/ഡ്രൈവിങ് ലൈസന്‍സ്/വോട്ടര്‍ ഐഡി/പാസ്പോര്‍ട്ട്/ആധാര്‍ കാര്‍ഡ് എന്നിവയിലൊന്ന്കൂടി കൈവശമുണ്ടാകണം.
കേരളത്തില്‍ എറണാകുളം, കോട്ടയം, കോഴിക്കോട്, തൃശൂര്‍ നഗരങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. ജിപാറ്റ്-2025 പരീക്ഷാ ഫലം വെബ്സൈറ്റില്‍ ജൂണ്‍ 25 ന് പ്രസിദ്ധീകരിക്കും. സ്കോര്‍ കാര്‍ഡ് യഥാസമയം വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള വാഴ്സിറ്റി/കോളേജ്/സ്ഥാപനങ്ങളില്‍ എംഫാം, പിഎച്ച്ഡി കോഴ്സുകളില്‍ പ്രവേശനത്തിനും സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനും ജിപാറ്റ് സ്കോര്‍കാര്‍ഡിന് മൂന്നുവര്‍ഷത്തെ പ്രാബല്യമുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: