തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനെ വഴിയില്‍ തടഞ്ഞ കേസിലെ പ്രതിക്ക് ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് അംഗമായി നിയമനം. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആദര്‍ശിനെയാണ് നാല് വര്‍ഷത്തേക്ക് നിയമിച്ചത്.
നിലവില്‍ ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വിദ്യാര്‍ത്ഥിയാണ് ആദര്‍ശ് ഇവിടെ വീണ്ടും അഡ്മിഷനെടുക്കുകയായിരുന്നു എന്നും വിവരമുണ്ട്.
സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് പ്രതിനിധിയാകുന്ന വിദ്യാര്‍ത്ഥി സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരിക്കണം എന്നാണ് ചട്ടം. ഈ മാനദണ്ഡം പാലിക്കാനാണ് ആദര്‍ശ് ഇവിടെ വീണ്ടും അഡ്മിഷനെടുത്തത് എന്നും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: