ചണ്ഡീഗഢ്: ഭിവാനിയിലെ വീട്ടില്‍ വെച്ച് യൂട്യൂബര്‍ രവീന കണ്ടന്റ് ക്രിയേറ്ററായ കാമുകന് സുരേഷിന്റെ സഹായത്തോടെ ഭര്‍ത്താവ് പ്രവീണിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഇരുവരും ചേര്‍ന്ന് മൃതദേഹം മോട്ടോര്‍ സൈക്കിളില്‍ കൊണ്ടുപോയി അഴുക്കുചാലില്‍ തള്ളുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ മാര്‍ച്ച് 25 നായിരുന്നു കൊലപാതകം. മൂന്ന് ദിവസത്തിന് ശേഷം അഴുക്കുചാലില്‍ നിന്ന് പ്രവീണിന്റെ അഴുകിയ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം പൊതിഞ്ഞ് മോട്ടോര്‍ സൈക്കിളില്‍ കയറ്റി റോഡരികിലെ അഴുക്കുചാലില്‍ ഉപേക്ഷിച്ചുവെന്ന് രവീന മൊഴി നല്‍കിയിരുന്നു. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. രവീണ റിമാന്‍ഡിലാണ് . സുരേഷിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രവീനയുടെ വീടിനു സമീപമുള്ള ഒട്ടേറെ സിസിടിവി ക്ലിപ്പുകള്‍ പൊലീസ് ശേഖരിച്ചുവരികയായിരുന്നു അതിനിടയിലാണ് പുതിയ ദൃശ്യംലഭ്യമായത്. രവീന പ്രവീണ്‍ ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള ഒരു മകനുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട യൂട്യൂബര്‍ സുരേഷുമായുള്ള അടുപ്പം മൂലം വര്‍ഷങ്ങളായി ഇവരുടെ ദാമ്പത്യം വഷളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: