കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പല പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ അതേ പടി നടപ്പാക്കുന്നുണ്ടെങ്കിലും കേന്ദ്രപദ്ധതിയെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിനുകീഴിലുള്ള പബ്‌ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്‌റിന് മടി. മാത്രമല്ല, സംസ്ഥാന സര്‍ക്കാര്‍വകുപ്പുകള്‍ നേരിട്ടു നടത്തുന്നുവെന്ന മട്ടിലാണ് പ്രസ് റിലീസ് ഇറക്കുന്നതും. നൂറുകണക്കിന് കേന്ദ്രപദ്ധതികളില്‍ പലതിന്‌റെയും പേരു മാറ്റിയാണ് ഇവിടെ നടപ്പാക്കുന്നത്. എന്നാല്‍ അപൂര്‍വം ചില പദ്ധതികള്‍ക്ക് ഉചിതമായ മലയാളം പേര് ഉദ്യോഗസ്ഥരുടെ മനസില്‍ തോന്നാത്തതിനാലാവാം കേന്ദ്രം നല്‍കിയ പേരില്‍ തന്നെയാണ് നടപ്പാക്കുന്നത്. ഏറ്റവും പുതിയ ഉദാഹരണം ലഹരി വിരുദ്ധ പദ്ധതിയായ നശാമുക്ത് ഭാരത് അഭിയാനാണ്. സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിയാണ് ഇതെന്നാണ് പി. ആര്‍.ഡി പറയുന്നത്. എന്നാല്‍ പേര് മലയാളമാക്കാന്‍ മറന്നു പോയി. ലഹരി മോചനം ലക്ഷ്യമിട്ട് എല്ലാ ജില്ലകളിലും ഈ പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: