മുംബൈ ; അനധികൃത ദർഗ പൊളിച്ചു നീക്കാനെത്തിയ പൊലീസുകാർക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം . നാസിക് കാഥെ ഗാലി പ്രദേശത്തെ അനധികൃത സത്പിർ ദർഗയാണ് ബുധനാഴ്ച പുലർച്ചെ ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കിയത് . ഏപ്രിൽ 1 ന് ദർഗ പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് അധികൃതർ നോട്ടീസ് നൽകിയിരുന്നു .
അതിൽ 15 ദിവസത്തിനുള്ളിൽ അനധികൃത നിർമ്മാണം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനധികൃത നിർമ്മാണം നീക്കം ചെയ്യാൻ ദർഗ മാനേജ്മെന്റ് തയ്യാറായില്ല . തുടർന്നാണ് നാസിക് മുനിസിപ്പൽ കോർപ്പറേഷൻ ബുൾഡോസർ നടപടി സ്വീകരിച്ചത്.
ദർഗ പൊളിക്കാനെത്തിയ പോലീസിന് നേരെ നൂറുകണക്കിന് മതമൗലികവാദികളുടെ സംഘമാണ് കല്ലെറിഞ്ഞത്. അതിൽ നാല് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 31 പോലീസുകാർക്ക് പരിക്കേറ്റു. ഒടുവിൽ പോലീസ് ബലപ്രയോഗത്തിലൂടെയും, കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയായിരുന്നു . 15 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.അക്രമങ്ങളിൽ ഉൾപ്പെട്ടതായി സംശയിക്കുന്നവരുടെ 57 ബൈക്കുകൾ പോലീസ് പിടിച്ചെടുത്തു.
സംഭവത്തിന് ശേഷം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയ പോലീസ് രണ്ട് ജെസിബികളുടെ സഹായത്തോടെ സത്പിർ ദർഗ പൊളിച്ചുമാറ്റി. അതിനു ശേഷമാണ് മടങ്ങിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: