പെരുമ്പാവൂർ : വിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് രണ്ട് പേരിൽ നിന്ന് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. രായമംഗലം പാലക്കാട്ടമ്പലം ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുന്ന കീഴില്ലം പറമ്പിപ്പീടിക ഭാഗത്ത് മാമ്പിള്ളി വീട്ടിൽ അജു വിത്സൻ (35)നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
മാറാടി പുൽപ്പറമ്പ് സ്വദേശിയായ യുവാവിനും സുഹൃത്തിനുമാണ് പണം നഷ്ടമായത്. സൗത്ത് കൊറിയയിൽ ഹെൽപ്പർ ജോലി വാഗ്ദാനം ചെയ്താണ് രണ്ട് ലക്ഷത്തി പതിനാലായിരം രൂപ തട്ടിയെടുത്തത്.
ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐ കെ.അനിൽ ,എ.എസ്.ഐ മീരാൻ, സീനിയർ സി പി ഒ മാരായ ബി.ഹാരീസ്, ബിനിൽ എൽദോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: