പാലക്കാട് : ബീഹാര്‍ സ്വദേശിനി ചുന്‍ചുന്‍ കുമാരി (25)യെ കാണാനില്ലെന്ന് പൊലീസ്. മാര്‍ച്ച് ഒന്നു മുതലാണ് യുവതിയെ കാണാതായത്.
കഞ്ചിക്കോട് വാട്ടര്‍ ടാങ്ക് എന്ന സ്ഥലത്തു നിന്നുമാണ് യുവതിയെ കാണാതായതെന്ന് വാളയാര്‍ പൊലീസ് അറിയിച്ചു. ഹോട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഇവര്‍.
സംഭവത്തില്‍ വാളയാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്തു വന്നതിനാല്‍ തുടര്‍ന്നും ഈ രംഗത്ത് ജോലി ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ വാളയാര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഫോണ്‍: 94979 80635 (എസ്.ഐ), 98478 18507 (എ.എസ്.ഐ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: