മലപ്പുറം : തരംതാഴ്ത്തിയ മലപ്പുറം പൊന്നാനിയിലെ സിപിഐഎം നേതാവ് ടി എം സിദ്ദിഖ് വീണ്ടും പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍.ചൊവ്വാഴ്ച ചേര്‍ന്ന മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ടിഎം സിദ്ദിഖിനെ തിരിച്ചെടുക്കുന്നതില്‍ അന്തിമ തീരുമാനം എടുത്തത്.
നേരത്തെ പാര്‍ട്ടി സമ്മേളനം നടന്നിരുന്നെങ്കിലും സെക്രട്ടേറിയറ്റ് രൂപീകരിച്ചത് ഇന്നാണ്.പുതിയതായി രൂപീകരിച്ച പത്ത് അംഗ സെക്രട്ടേറിയറ്റില്‍ ടി എം സിദ്ദിഖും ഉള്‍പ്പെടുന്നു.
പൊന്നാനിയില്‍ ടിഎം സിദ്ദിഖിനെ സ്ഥാനാര്‍ഥി ആക്കണം എന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ പ്രകടനത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ തരം താഴ്ത്തിയത്. സ്വാഭാവികമായ നടപടി ക്രമങ്ങളുടെ ഭാഗമായാണ് ഈ തരം താഴ്ത്തലും തിരിച്ചെടുക്കലും എന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: